ഫോര്‍ബ്‌സ് മാസികയുടെ പട്ടികയില്‍ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ആസ്തി 32,500 കോടി രൂപ

 


ദുബൈ: ദ ഫോര്‍ബ്‌സ് മാസികയുടെ ഗ്ലോബല്‍ ബില്ല്യണയര്‍ 2018ലെ ലോകത്തെ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് സമ്പന്നരായ മലയാളികളില്‍ ഒന്നാമത്. 32,500 കോടി രൂപയുടെ ആസ്തിയാണ് യൂസഫലിക്കുള്ളത്. പ്രവാസി വ്യവസായി രവി പിള്ളയാണ് രണ്ടാമത്. 25,300 കോടിയാണ് രവി പിള്ളയുടെ ആസ്തി.

സണ്ണി വര്‍ക്കി (15,600 കോടി), ക്രിസ് ഗോപാലകൃഷ്ണന്‍ 11,700 കോടി), പി.എന്‍.സി.മേനോന്‍( 9,700 കോടി), ഷംസീര്‍ വയലില്‍ (9,700 കോടി), ജോയ് ആലുക്കാസ് (9,700 കോടി ), ടി.എസ്.കല്യാണരാമന്‍( 9,100 കോടി), എസ്.ഡി.ഷിബുലാല്‍ (7,800 കോടി), കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (7,800കോടി) എന്നിവരാണ് പട്ടികയിലുള്ള മറ്റ് സമ്പന്നരായ മലയാളികള്‍.

18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫോര്‍ബ്‌സ് മാസിക ലോകത്തെ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഏഴ് ലക്ഷം കോടി രൂപ ആസ്തിയുള്ള ആമസോണ്‍ ഡോട് കോമിന്റെ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും സമ്പന്നന്‍. രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് ഭീമന്‍ ബില്‍ഗേറ്റ്‌സാണ്. പട്ടികയില്‍ ഇടംപിടിച്ച ഏക രാഷ്ട്രത്തലവനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20,100 കോടി രൂപയാണ് ട്രംപിന്റെ ആസ്തി. മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍(2.6 ലക്ഷം കോടി.) 1.19 ലക്ഷം കോടിയുമായി അസിം പ്രേംജി രണ്ടാം സ്ഥാനത്തുണ്ട്.

You must be logged in to post a comment Login