ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ: ഇന്ന് കലാശപ്പോരാട്ടം

ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ മത്സരത്തിന്റെ കലാശപ്പോരാട്ടം നോയ്ഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ നടക്കും. വെള്ളിയാഴ്ചപരിശീലന ഓട്ടത്തിനും ശനിയാഴ്ച സ്ഥാനനിര്‍ണയ മത്സരത്തിനും (പോള്‍ പൊസിഷന്‍) ശേഷമാണ് ഫോര്‍മുല വണ്‍ കാറോട്ട പരമ്പരയിലെ 16-ാമത്തെ ഗ്രാന്‍ഡ്പ്രീക്കാണ് ഇന്ത്യ വേദിയാവുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം.

ഇന്ത്യന്‍ മണ്ണില്‍ നിന്ന് തന്റെ നാലാം എഫ് വണ്‍ ചാമ്പ്യന്‍ പട്ടം ഉറപ്പിക്കാനത്തെിയ റെഡ്ബുളിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ മാത്രമാണ് കഴിഞ്ഞ രണ്ടു ദിനങ്ങളിലെയും താരം. ശനിയാഴ്ചത്തെ പോള്‍ പൊസിഷന്‍ ഓട്ടത്തില്‍ ഇന്ത്യന്‍ മണ്ണിലെ റെക്കോഡ് കുതിപ്പില്‍ ലാപ് ഫിനിഷ് ചെയ്ത വെറ്റല്‍ ഒന്നാമതത്തെി. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് വെറ്റല്‍ ഒന്നാമതായി പോള്‍ പൊസിഷനും സ്വന്തമാക്കുന്നത്. ഒരു മിനിറ്റ് 24.119 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെറ്റല്‍ റെക്കോഡ് സമയം കൊണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
vettal
മേഴ്‌സിഡസിന്റെ ജര്‍മന്‍ െ്രെഡവര്‍ നികോ റോസ്ബര്‍ഗ് രണ്ടും (ഒരു മിനിറ്റ് 24.871), മേഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമില്‍ട്ടന്‍ മൂന്നും (ഒരു മിനിറ്റ് 24.941) ഫിനിഷ് ചെയ്ത് ഗ്രിഡില്‍ ഇടം ഉറപ്പിച്ചു. റെഡ്ബുളിന്റെ മാര്‍ക് വെബ്ബറാണ് നാലാം സ്ഥാനത്ത്. അതേസമയം, വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ് ഇന്ത്യക്ക് സ്വന്തം മണ്ണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. പോള്‍ ഡി റെസ്ത 12ഉം, അഡ്രിയാന്‍ സട്ടില്‍ 13ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

സീസണില്‍ 15 ഗ്രാന്‍ഡ് പ്രീകള്‍ സമാപിച്ചപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള വെറ്റലിന് 297 പോയന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫെര്‍ണാണ്ടോ അലോന്‍സോക്ക് 207ഉം മൂന്നാം സ്ഥാനത്തുള്ള കിമി റെക്കോണന് 177 പോയന്റുകളുമാണ് സമ്പാദ്യം. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയടക്കം നാല് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഒരു വിജയം കൂടി നേടിയാല്‍ വെറ്റലിന് നാലാം കിരീടം ഉറപ്പിക്കാം.

You must be logged in to post a comment Login