ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി ഒക്ടോബറില്‍

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി കാറോട്ടമത്സരത്തിന്  ഒക്ടോബര്‍ 25 മുതല്‍ തുടക്കമാകും. ഗ്രേറ്റര്‍ നോയിഡയില്‍ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ പ്രത്യേക ട്രാക്കിലാണ് ഇന്ത്യയിലെ ഫോര്‍മുലവണ്‍ ഗ്രാന്‍ഡ് പ്രി നടക്കുക. ഒക്ടോബര്‍ 30നാണ് അവസാനമത്സരം.
65,514 പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമാണ് ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഏര്‍പ്പെടുത്തുക.
mercedes-mclaren-f1-hamilton-medium
മത്സരത്തിനുമുന്നോടിയായി 25000 കാറുകള്‍ക്കായി പാര്‍ക്കിങ് സംവിധാനമൊരുക്കാനും യമുന എക്‌സ്പ്രസ് വേയില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യേക വഴി രേഖപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സരവേദിയെ നാല് സുരക്ഷാ മേഖലകളായി ആഭ്യന്തര മന്ത്രാലയം തിരിക്കാനും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

5.14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളമുള്ള ട്രാക്കാണ് ബുദ്ധ ഇന്റര്‍നാഷണല്‍സര്‍ക്യൂട്ടിലുള്ളത്.

You must be logged in to post a comment Login