ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് സിമോണ ഹാലെപ് ; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തില്‍ മുത്തമിട്ട് ലോക ഒന്നാംനമ്പര്‍ താരം സിമോണ ഹാലെപ്. രണ്ട് തവണ നഷ്ടമായ കിരീടം മൂന്നാം തവണ ഹാലെപ് സ്വന്തമാക്കി. ഫൈനലില്‍ അമേരിക്കയുടെ സ്ലോയേന്‍ സ്റ്റീഫന്‍സിനെ മൂന്ന്‌സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഹാലെപ് പരാജയപ്പെടുത്തിയത്. സ്ലോയേല്‍ സ്റ്റീഫന്‍സിനെതിരെ ആദ്യ സെറ്റ് കൈവിട്ടായിരുന്നു ഹാലെപ്പിന്റെ തുടക്കം.

എന്നാല്‍, രണ്ടാം സെറ്റില്‍ ബ്രേക് പോയിന്റ് നേടി മത്സരം ഹാലെപ് തിരിച്ചുപിടിച്ചു. കൈവിട്ടത് ഒരേയൊരു ഗെയിം ഒന്നാം റാങ്കിനൊപ്പം ചേര്‍ക്കാന്‍ റുമാനിയക്കാരിക്ക് ഒരു ഗ്രാന്‍ഡ്സ്ലാം കിരീടവും. അവസാന സെറ്റില്‍ ഒന്നാം റാങ്കുകാരിയുടെ തിളക്കത്തോടെ ഹാലെപ് തിളങ്ങി. ഹാലെപ്പിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. സ്‌കോര്‍ 3-6,6-4,6-1 എന്നതാണ് സ്‌കോര്‍നില.

You must be logged in to post a comment Login