ഫ്രഞ്ച് സൂപ്പര്‍ സീരീസ് : സൈനയും സിന്ധുവും പുറത്ത്

ഫ്രഞ്ച് സൂപ്പര്‍ സീരീസ് ബാഡ്മിന്റെണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്വാളും പിവി സിന്ധുവും പുറത്തായി.

ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ദക്ഷിണ കൊറിയയുടെ യുന്‍ ജൂ ബെയില്‍ 22-20, 15-21, 20-22 എന്ന സ്‌കോറിന് ലോക നാലാം റാങ്ക് താരമായ സൈനയെ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും പതിനൊന്നു മിനിറ്റും നീണ്ട പോരാട്ടത്തിലൊടുവിലായിരുന്നു സൈനയുടെ തോല്‍വി.

ഇന്ത്യയുടെ പിവി സിന്ധുവിനും കളിയുടെ പാതിവഴിയില്‍ തന്നെ കളിയുടെ മര്‍മ്മസ്ഥാനം സ്‌കോട്ട്‌ലന്റിന്റെ ക്രിസ്റ്റി കൈയിലൊതുക്കിയിരുന്നു. കളിയുടെ പര്യവസാനം ക്രിസ്റ്റി ഗില്‍മര്‍ വിജയം കൊയ്തു. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തും അജയ് ജയറാമും നേരത്തെ രണ്ടാം റൗണ്ടിന്‍ പുറത്തായിരുന്നു.

You must be logged in to post a comment Login