ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിലൂടെ സത്യം പുറത്തുവരും എന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റര്‍ അനുപമ; സമരസമിതി പ്രവര്‍ത്തകര്‍ ഐജി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിലൂടെ സത്യം പുറത്തുവരും എന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. സമരസമിതി പ്രവര്‍ത്തകര്‍ ഐജി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ബിപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സേവ് ഔര്‍ സിസ്റ്റേഴ്‌സ് എന്ന ഫോറത്തിന്റെ നേതൃത്വത്തിലാണ് ഐജി ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. തുടര്‍ന്നാണ് കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചത്.  സി.ആര്‍.നീലകണ്ഠന്‍, നടന്‍ ജോയ് മാത്യു തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

You must be logged in to post a comment Login