ഫ്രാങ്ക് റിബറി ഫ്രഞ്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ഫ്രഞ്ച് ഫുട്‌ബോളിലെ ഈ വര്‍ഷത്തെ മികച്ച താരമായി ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറിയെ തിരഞ്ഞെടുത്തു. യുവന്റസിന്റെ പോള്‍ പോഗ്ബ, പാരിസ് സെയ്ന്റ് ജര്‍മെന്റെ ബ്ലെയ്‌സ് മറ്റൂഡി എന്നിവരെ പിന്തള്ളിയാണ് റിബറി പുരസ്‌കാരം സ്വന്തമാക്കിയത്.

franck_ribery_1425287c
കഴിഞ്ഞ ദിവസം ഫിഫയുുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ലിസ്റ്റിലെ ചുരുക്കപ്പട്ടികയിലും റിബറി സ്ഥാനം പിടിച്ചിരുന്നു. ബയേണിനായി ചാമ്പ്യന്‍സ് ലീഗ്, ബുണ്ടേസ് ലീഗ, ജര്‍മന്‍ കപ്പ് കിരീടം എന്നിവ സ്വന്തമാക്കാന്‍ റിബറിക്കായിരുന്നു.

You must be logged in to post a comment Login