ഫ്രാന്‍സിനെ തകര്‍ത്ത് പോര്‍ച്ചുഗലിന് കിരീടം

euro cupപാരിസ്: ആതിഥേയരായ ഫ്രാന്‍സിനെ ഏകപക്ഷീയമായി ഒരു ഗോളിന് കീഴടക്കി പോര്‍ച്ചുഗല്‍ കന്നി യൂറോകപ്പില്‍ മുത്തമിട്ടു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാരന്‍ എദര്‍ നേടിയ ഗോളിനാണ് പോര്‍ച്ചുഗല്‍ ചരിത്രവിജയം നേടിയത്. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ടൂര്‍ണമെന്റിലൂടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാന്‍സ് സ്വന്തം കാണികള്‍ക്കുമുന്നില്‍ ഗോളടിക്കാന്‍ മറന്നു. സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനല്‍ തോല്‍വി വഴങ്ങിയത്.
അതേസമയം, 2004ല്‍ യൂറോ കപ്പില്‍ ഗ്രീസിനോട് ഒരു ഗോളിന് തോറ്റ് കണ്ണീരണിഞ്ഞ പോര്‍ച്ചുഗലിന് ആദ്യ കിരീടം ആഘോഷത്തിന്റേതായി. ളൃമിരലലല സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരുപത്തിയഞ്ചാം മിനിറ്റില്‍ പരിക്കേറ്റ് പിന്മാറേണ്ടിവന്നിട്ടും ടീം വിജയതീരമണഞ്ഞു. ഒന്‍പതാം മിനിറ്റില്‍ ഫ്രഞ്ച് താരം ദിമിത്രി പായെറ്റുമായി കൂട്ടിയിടിച്ചാണ് ക്രിസ്റ്റിയാനോയ്ക്ക് പരിക്കേറ്റത്.
കാല്‍മുട്ടിനു പരുക്കേറ്റ ക്രിസ്റ്റ്യാനോ കളിതുടരാനാകാതെ ഇരുപത്തിനാലാം മിനിറ്റില്‍ കളംവിടുകയായിരുന്നു. ക്രിസ്റ്റ്യാനോ പുറത്തുപോയതോടെ മുന്നേറ്റത്തിന്റെ മൂര്‍ച്ചകുറഞ്ഞ പോര്‍ച്ചുഗല്‍ പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് കാഴ്ചവെച്ചത്.
ഇതിനിടെ പലതവണ ഗോളിനടുത്തെത്തിയെങ്കിലും ഫ്രാന്‍സിന് ഗോളിടിക്കാന്‍ കഴിഞ്ഞില്ല. അര്‍ധാവസരങ്ങള്‍ മുതലെടുക്കുകയെന്ന പോര്‍ച്ചുഗല്‍ കോച്ചിന്റെ തന്ത്രമാണം ഒടുവില്‍ എക്‌സ്ട്രാടൈമിലെ വിജയഗോളിലേക്കും കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ നയിച്ചത്.

You must be logged in to post a comment Login