ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ്, സിബിഐ അന്വേഷിക്കണം: കോണ്‍ഗ്രസ് എംപി രാജ്യസഭയില്‍

ബിജെപി നേതാക്കളാണ് ഈ ഉല്‍പന്നം വിപണിയില്‍ അവതരിപ്പിച്ചത്. ബിജെപി നേതാക്കള്‍ ഉള്‍പെട്ട കുംഭകോണമാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ മെയ്ക്ക് ഇന്‍ ഫ്രോഡാണ് ഇവര്‍ നടത്തുന്നത്.

freedom 251
ന്യൂഡല്‍ഹി: ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ തട്ടിപ്പാണെന്നും ബി.ജെ.പി നേതാവിന്റെ കാര്‍മികത്വത്തില്‍ 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പുനടത്തുന്നതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി. ഈ സര്‍ക്കാര്‍ വലിയ തട്ടിപ്പിലൂടെയാണ് പോകുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പാണ് ബിജെപി ഭരണകാലത്ത് നടക്കാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി ആരോപിച്ചു.

ആറുകോടി ഫോണുകള്‍ ഇതുവരെ ബുക്ക് ചെയ്തതിലൂടെ 1000 കോടിയോളം രൂപയാണ് കമ്പനിക്ക് ലഭിച്ചത്. മൊബൈല്‍ ഫോണ്‍ പ്ലാന്റ് സ്ഥാപിച്ചാല്‍ ഒരു ഫോണിന് 1400 രൂപ വില വേണ്ടിവരുമെന്നാണ് കമ്പനിയുടെ ഡയറക്ടര്‍ പറയുന്നത്. ഇത് കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന കുംഭകോണമാണ്. കേവലമൊരു കട നടത്തുന്ന കമ്പനിയുടമയുടെ പക്കല്‍ ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള സ്വത്ത് വകകളില്ല. ഉപഭോക്താക്കളില്‍ നിന്നും ശേഖരിച്ച ഈ പണം സുരക്ഷിതമായി വെക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രമോദ് തിവാരി പറഞ്ഞു.

ബിജെപി നേതാക്കളാണ് ഈ ഉല്‍പന്നം വിപണിയില്‍ അവതരിപ്പിച്ചത്. ബിജെപി നേതാക്കള്‍ ഉള്‍പെട്ട കുംഭകോണമാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ മെയ്ക്ക് ഇന്‍ ഫ്രോഡാണ് ഇവര്‍ നടത്തുന്നത്. സ്മാര്‍ട്ട് ഫോണിന് 251 രൂപയെ വിലവരൂ എങ്കില്‍ മറ്റു കമ്പനികള്‍ ന്തെിനാണ് 20000വും 30000വും ഈടാക്കുന്നത്. ഇത് ശുദ്ധതട്ടിപ്പാണ്. ഇതിലുള്ള പങ്കില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോയിഡ ആസ്ഥാനമായ റിങ്ങിങ് ബെല്‍സ് എന്ന കമ്പനിയാണ് ഫ്രീഡം 251 എന്ന പേരില്‍ ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഇറക്കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഐഫോണിന്റെ ചൈനീസ് വ്യാജനായ അഡ്‌കോം ഐകോണ്‍ 4 എന്ന ഫോണ്‍ റീബ്രാന്‍ഡ് ചെയ്താണ് ഫ്രീഡം 251 എന്ന പേരില്‍ ഫോണ്‍ പുറത്തിറക്കിയതെന്ന് പിന്നീട് വ്യക്തമായിരുന്നു.

You must be logged in to post a comment Login