ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ  ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം. ഇതിന് മുന്നോടിയായി പുതിയ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധനങ്ങളുടെ യഥാര്‍ഥ വില എത്രയാണെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഏകദേശം എല്ലാ ഉല്‍പ്പന്നങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുമ്പോള്‍ 27,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 3 ഇരുപതിനായിരത്തില്‍ താഴെ രൂപയ്ക്ക് സ്വന്തമാക്കാം.വണ്‍ പ്ലസ് കൂടാതെ മറ്റു ചില ഫോണുകളും ഫ്‌ളിപ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കും.7,999 രൂപ വിലയുള്ള മോട്ടോ ഇ3 പവര്‍ ,36,990 രൂപ വില വരുന്ന ഐഫോണ്‍ 6 16GB, ലെനോവോ കെ5 നോട്ട്, ലീക്കോ എല്‍ 2, ഗ്യാലക്‌സി ഓണ്‍8, ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ്, ലെനോവോ ഫാബ് 2 എന്നിവയാണ് ഇവയില്‍ ചിലത്.

സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ മറ്റു ചില ഗാഡ്ജറ്റുകള്‍ക്കും ഫ്ളിപ്കാര്‍ട്ട്  വിലക്കുറവ് ലഭ്യമാക്കയിട്ടുണ്ട്. ആപ്പിള്‍ മാക്ബുക്ക് പ്രോ ലാപ്‌ടോപ്, സാംസങ് ഗിയര്‍ ഫിറ്റ് 2 എന്നിവയാണിത്. കൂടാതെ ആപ്പിള്‍ വാച്ച്, മോട്ടോ 360 ജന്‍2 എന്നിവയ്ക്കും ഓഫര്‍ ലഭ്യമാണ്. ഇതുകൂടാതെ സ്‌കള്‍കാന്‍ഡി ഹെഡ്‌ഫോണ്‍, ഐപ്രോ പവര്‍ബാങ്ക് (10400mAh), മി 10000mAh പവര്‍ ബാങ്ക്, ഫിലിപ്‌സ് യുഎസ്ബി ട്രിമ്മര്‍ എന്നീ ഉല്‍പന്നങ്ങള്‍ക്കുമുണ്ട് ഓഫറുകള്‍.

മൈക്രോമാക്‌സ്, വു, സാംസങ് എന്നീ കമ്പനികളുടെ ടെലിവിഷനുകള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്റര്‍ എന്നിവയ്ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്.

അതേസമയം എങ്ങനെയാണ് ഇത്രയും വില കുറച്ച് ഫ്‌ലിപ്കാര്‍ട്ടിന് ഈ ഓഫറുകള്‍  നല്‍കാന്‍ സാധിക്കുന്നതെന്നത് രഹസ്യമാണ്. വണ്‍ പ്ലസ് സഹസ്ഥാപകനായ കാള്‍ പെയ്‌സും വെള്ളിയാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യത്തിലുള്ള തന്റെ ജിജ്ഞാസ പങ്കു വെച്ചിരുന്നു.

You must be logged in to post a comment Login