ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റും; 12,000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

 

വില്‍മിങ്ടണ്‍: ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റും. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും രൂക്ഷമായി നദികള്‍ കരകവിഞ്ഞു. പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. വന്‍ശക്തിയില്‍ ആഞ്ഞടിക്കുമെന്ന് കരുതിയിരുന്ന ചുഴലിക്കാറ്റ് വീര്യം കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് താഴ്ന്നിരുന്നു.

എന്നാല്‍, വീണ്ടും അപകടകരമാം വിധം കൂടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് നോര്‍ത്ത് കാരലൈനയില്‍ പതിച്ചേക്കുമെന്നാണ് വിലിയരുത്തല്‍. ഇതേടര്‍ന്ന് നോര്‍ത്ത് കാരലൈനയിലെ 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇതെന്ന് നോര്‍ത്ത് കാരലൈന ഡിപ്പാര്‍ട്‌മെന്റ് ഓഫ് എമര്‍ജെന്‍സി മാനേജ്‌മെന്റ് ഉദ്യോഗസ്ഥന്‍ കെയ്ത് അക്രി അറിയിച്ചു. മേഖലയില്‍ 88,000ത്തോളം പേര്‍ക്ക് വൈദ്യുതിയുണ്ടാകില്ല. ഇതു പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ എടുക്കുത്തേക്കും. നദീതീരത്തുള്ള റോഡുകളും മറ്റും ഇപ്പോള്‍ തന്നെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്.

You must be logged in to post a comment Login