ഫ്‌ളെക്‌സിബിള്‍ സ്ക്രീനുള്ള സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ്

സോള്‍: സാംസങ്ങ് ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്ക്രീനുള്ള സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നു. ഒക്ടോബര്‍ മാസത്തിലായിരിക്കും സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റമായി പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ സാംസങ്ങ് ഇറക്കുന്നത്. സീയോളില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുന്ന ഫോണ്‍ ആദ്യം സൗത്ത് കൊറിയയിലായിരിക്കും ഇറങ്ങുക. 2012കണ്‍സ്യൂമര്‍ അന്റ് ഇലക്ട്രോണിക്ക് ഷോയില്‍ സാംസങ്ങ് ഫെളെക്‌സിബിള്‍ ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു.

samsung-flexible-screen-2-650x0

അന്നു മുതല്‍ ടെക്ക് ലോകം ഇതുവച്ചുള്ള സാംസങ്ങ് ഫോണിനായി കാത്തിരിക്കുകയായിരുന്നു.എന്നാല്‍ ഫോണിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. ആപ്പിള്‍ ഉടന്‍ ഇറക്കാനിരിക്കുന്ന ഐവാച്ചില്‍ ഇത്തരത്തിലുള്ള ഫെളക്‌സിബിള്‍ ഡിസ്‌പ്ലേ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് അവരുടെ മുഖ്യപ്രതിയോഗികളായ സാംസങ്ങിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്‌.

 

 

 

 

You must be logged in to post a comment Login