ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ഡ്രൈവര്‍ മരിച്ച നിലയില്‍; ആത്മഹത്യയാവാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

BHARATHI
ബംഗളൂരു:ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ടാക്‌സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ താമസസ്ഥലത്താണ് ഭാരതി വീരാത്(39)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

സംഭവ സ്ഥലത്തു നിന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തില്ലെങ്കില്‍ കൂടി ആത്മഹത്യയാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബംഗളൂരുവിലെ താമസസ്ഥലത്ത് ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഓടിച്ചിരുന്ന ഫോര്‍ഡ് ഫിയറ്റ കാര്‍ നാഗഷെട്ടിഹള്ളി കോളനിയിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായി പൊലീസ് കണ്ടെത്തി.

ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയായ ഭാരതി 10 വര്‍ഷം മുമ്പാണ് ബംഗളൂരുവിലത്തെിയത്. തയ്യല്‍ക്കാരി കൂടിയായ ഭാരതി ഡ്രൈവിങ് പഠിച്ച് യൂബര്‍ ടാക്‌സി സര്‍വ്വീസില്‍ ചേരുകയായിരുന്നു. ബംഗളൂരുവിലെ ആദ്യ യൂബര്‍ വനിതാ ഡ്രൈവറായി സേവനം ആരംഭിച്ചതോടെ ഇവര്‍ വാര്‍ത്തകളിലും ഇടം നേടിയിരുന്നു.

You must be logged in to post a comment Login