ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു

 

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് (37) വെടിയേറ്റ് മരിച്ചു. ബംഗ്ലദേശിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ചടങ്ങുകളില്‍ പങ്കെടുക്കവെ അജ്ഞാതര്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെടിവെച്ച ശേഷം അവര്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സത്യജിത് കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് വിവാഹിതനായത്. എംഎല്‍എയ്‌ക്കൊപ്പം മന്ത്രി രത്‌നാ ഘോഷ്, ടിഎംസി ജല്‍പയ്ഗുരി ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത എന്നിവരുമുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ബിജെപി ഇതു നിഷേധിച്ചു.

You must be logged in to post a comment Login