ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് ധാരണ; സീറ്റുകള്‍ പങ്കിടും

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയ്ക്ക്. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കാന്‍ നേതൃതലത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. സീറ്റുകള്‍ പങ്കിടും. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല. ഇതുസംബന്ധിച്ച് നാളെ ഡല്‍ഹിയില്‍ നടക്കുന്ന സിപിഐഎം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നിലവില്‍ സിപിഐഎമ്മിന് രണ്ടും കോണ്‍ഗ്രസിന് നാലും സീറ്റുകളാണുള്ളത്.

You must be logged in to post a comment Login