ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ; ജിങ്കൻ ഇല്ല

ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മൂന്നു മലയാളികളുണ്ട്. 23 അംഗ ടീമിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചത്.

സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. ജിങ്കനു പരിക്കേറ്റതിനാൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിങ്കൻ്റെ അഭാവത്തിൽ അനസ് ഫസ്റ്റ് ഇലവനിലെത്തും.

സെപ്തംബർ 15നു നടക്കുന്ന മത്സരത്തിൽ ജയിക്കുക എന്നതു മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനെതിരെ സമനില നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

You must be logged in to post a comment Login