ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിക്കൊന്നു

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ഖാദര്‍ മൊല്ല(65)യെ തൂക്കിക്കൊന്നു.1971ലെ സ്വാതന്ത്ര്യസമരകാലത്തെ യുദ്ധക്കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് മൊല്ലയ്ക്ക് വധശിക്ഷ ലഭിച്ചത് . വ്യാഴാഴ്ച പ്രാദേശികസമയം രാത്രി 10ന് ധാക്കയിലെ ജയിലിലായിരുന്നു വധശിക്ഷ നടപ്പാക്കല്‍. മറ്റ് നാല് ഇസ്‌ലാമിക നേതാക്കള്‍ക്കുകൂടി പ്രത്യേകകോടതി ഇതേശിക്ഷ വിധിച്ചിട്ടുണ്ട്.
ABDUL
ചൊവ്വാഴ്ച അര്‍ധരാത്രി വധശിക്ഷ നടപ്പാക്കുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, അതിന് ഒന്നര മണിക്കൂര്‍ മുമ്പ് മൊല്ലയുടെ അഭിഭാഷകര്‍ സുപ്രീംകോടതിയുടെ സ്‌റ്റേ വാങ്ങി. പിന്നീട് കേസ് പരിഗണിച്ച കോടതി മൊല്ലയുടെ വധശിക്ഷ നടപ്പാക്കാമെന്ന് വ്യാഴാഴ്ച ഉത്തരവിട്ടു. ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം മൊല്ലയെ തൂക്കിലേറ്റുകയും ചെയ്തു.

സ്വാതന്ത്ര്യസമരകാലത്തെ അതിക്രമങ്ങളുടെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെയാളാണ് മൊല്ല. ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ജനറലായിരുന്ന മൊല്ല പാകിസ്താന്‍ പട്ടാളത്തിനൊപ്പം ചേര്‍ന്ന് ബംഗ്ലാദേശുകാരെ കൊന്നൊടുക്കുന്നതില്‍ പങ്കുവഹിച്ചു എന്ന് കോടതി കണ്ടെത്തിയിരുന്നു. 1971ലെ സ്വാതന്ത്ര്യസമരകാലത്ത് 30 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

You must be logged in to post a comment Login