ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രം; അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന സൂചന നല്‍കി മോദി

ന്യൂഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാര്‍ വികസന അജന്‍ഡയുമായി മുന്നോട്ടു പോകും. ഇന്ത്യയെ ലോകത്തെ ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ നിന്നും മോചിപ്പിക്കുമെന്നും മോദി അവകാശപ്പെട്ടു.

സര്‍ക്കാരിന്റെ സാമ്പത്തിക നവീകരണ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ച അദ്ദേഹം നോട്ടുനിരോധനം വന്‍ വിജയമാണെന്ന് പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പൂര്‍ണമായും ധനമന്ത്രിയുടെ ചുമതലയാണെന്നും അതില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.

You must be logged in to post a comment Login