ബജറ്റ് പ്രതീക്ഷകള്‍: നികുതിരഹിത വരുമാന പരിധി മൂന്ന്​ ലക്ഷമാക്കിയേക്കും

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബജറ്റില്‍ ജനപ്രിയ നടപടികളുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേന്ദ്ര സര്ക്കാര്‍ നികുതി സ്ളാബ് പരിഷ്കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.  നി​കു​തി​ര​ഹി​ത വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി നി​ല​വി​ലെ ര​ണ്ട​ര ല​ക്ഷ​ത്തി​ൽ നി​ന്ന്​ മൂ​ന്ന്​ ല​ക്ഷ​ത്തിലേക്ക്​ ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത.നി​കു​തി​ര​ഹി​ത വ​രു​മാ​ന പ​രി​ധി അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ധ​ന​മ​ന്ത്രാ​ല​യ​ത്തി​​ന്റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ്​ അ​ത്​ മൂ​ന്നു ല​ക്ഷ​മെ​ങ്കി​ലു​മാ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പു​തി​യ ബ​ജ​റ്റി​ൽ, അ​ഞ്ചു മു​ത​ൽ പ​ത്തു ല​ക്ഷം വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​രു​ടെ നി​കു​തി​യി​ൽ പ​ത്തു ശ​ത​മാ​നം ഇ​ള​വു വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. 2019ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പു​ള്ള എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​​ന്റെ അ​വ​സാ​ന സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന്​​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ നി​ര​വ​ധി ഇ​ള​വു​ക​ളും ആ​ശ്വാ​സ പ​ദ്ധ​തി​ക​ളു​മാ​യി​ട്ടാ​യി​രി​ക്കു​മെ​ന്നാ​ണ്​ ധ​ന​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന.പ​ണ​പ്പെ​രു​പ്പം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ട​ത്ത​ര​ക്കാ​ർ​ക്കും ശ​മ്പ​ള​ക്കാ​ർ​ക്കും ആ​ശ്വാ​സ​മേ​കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ ബ​ജ​റ്റി​ൽ ​ മു​ൻ​തൂ​ക്കം ന​ൽ​കാ​ൻ ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ നി​കു​തി സ്ലാ​ബു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ര​ണ്ട​ര ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം വ​രെ വ​രു​മാ​ന​മു​ള്ള​വ​രു​ടെ നി​കു​തി പ​ത്തി​ൽ നി​ന്ന്​ അ​ഞ്ചു ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു.

You must be logged in to post a comment Login