ബന്ധു നിയമന വിവാദം: അദീപിനെ നിയമിക്കാന്‍ കെ.ടി ജലീല്‍ നേരിട്ട് ഇപെട്ടു; വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്താന്‍ മന്ത്രി ഉത്തരവിറക്കിയതിന്റെ തെളിവ് യൂത്ത് ലീഗ് പുറത്തു വിട്ടു

കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണവുമായി വീണ്ടും യൂത്ത് ലീഗ്. നിയമനത്തിനായി വിദ്യാഭ്യാസയോഗ്യത മാറ്റണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടത്തിന് തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി പി.കെ.ഫിറോസ് രംഗത്തെത്തി. മന്ത്രിസഭ തീരുമാനിച്ച യോഗ്യതയെന്ന് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി കുറിപ്പ് നല്‍കുകയും ചെയ്തു. അടിസ്ഥാന യോഗ്യതയല്ല അധികയോഗ്യതയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് മന്ത്രി കത്തുനല്‍കി. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ക്രമക്കേടെന്ന് അറിയണമെന്നും കോഴിക്കോട്ട് ഫിറോസ് പറഞ്ഞു.

കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇത്. മന്ത്രിസഭയെത്തന്നെ മറികടന്ന അനുഭവമാണിത്. ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിനെ ഭയക്കുന്നു. ഇക്കാര്യത്തില്‍ ജലീല്‍ കബളിപ്പിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

മന്ത്രി സംവാദത്തിന് ഭയക്കുന്നത് തെളിവുകള്‍ ഞങ്ങളുടെ കയ്യില്‍ കിട്ടിയതുകൊണ്ടാണ്. എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. വിജിലന്‍സിന് ഞങ്ങള്‍ കൊടുത്ത പരാതിയില്‍ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടണം. എന്നിട്ട് മന്ത്രി രാജിവച്ച് മാറിനില്‍ക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്- ഫിറോസ് പറഞ്ഞു.

You must be logged in to post a comment Login