ബലൂജിസ്ഥാനില്‍ തീവ്രവാദി ആക്രമണം

കറാച്ചി: ബലൂജിസ്ഥാന്‍ പ്രവിശ്യയില്‍ നാറ്റോയുടെ ഓയില്‍ ടാങ്കറിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയില്‍ ധാദാര്‍ പ്രദേശത്തായിരുന്നു ആക്രമണം.

ഓയില്‍ കണ്ടെയിനറിനുനേരെയുണ്ടായ വെടിവെപ്പില്‍ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. ക്‌ളീനറക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ 70 മുതല്‍ 80 ശതമാനംവരെ വ്യാപാരം ബലൂജിസ്ഥാന്‍ മേഖലയിലൂടെയാണ് നടക്കുന്നത്‌

You must be logged in to post a comment Login