ബള്‍ഗേറിയയില്‍ കനത്ത പ്രളയം;പത്തു പേര്‍ മരിച്ചു

സോഫിയ: ബള്‍ഗേറിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പത്തുപേര്‍ മരിച്ചു. കരിങ്കടല്‍ നഗരമായ വര്‍ണയിലാണ് പ്രളയം ഏറ്റവും ദുരിതം വിതച്ചത്. തെരുവുകളിലും വീടുകളിലും വെള്ളം നിറഞ്ഞു.

പലയിടങ്ങളിലും കാറുകള്‍ ഒഴുകിപ്പോയി. പത്തുപേരുടെ മരണം സ്ഥിരീകരിച്ചതായി വര്‍ണ പോലീസ് മേധാവി ഇവാന്‍ കാല്‍ഷേവ് അറിയിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും പോലീസ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വൈദ്യുതബന്ധം തകരാറിലായി. കനത്ത മഴ ഒരു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്‌

You must be logged in to post a comment Login