ബസുകള്‍ക്ക് ഐപിഎസ് സംവിധാനവുമായി വിദ്യാര്‍ഥികള്‍

പത്തനംതിട്ട: യാത്രാവാഹനങ്ങള്‍ക്ക് അധികസുരക്ഷയൊരുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. യാത്രാ ബസുകള്‍ക്കും സ്‌കൂള്‍, കോളജ് ബസു കള്‍ക്കും ഇന്റലിജന്റ് പാസഞ്ചര്‍ സേഫ്റ്റി (ഐപിഎസ്) എന്ന് പേരിട്ടിരിക്കുന്ന സാങ്കേതിക വിദ്യയുമായാണ്  പെരുനാട് ബിലീവേഴ്‌സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ ബെഞ്ചി മാത്യു വര്‍ഗീസ്, ജോപിന്‍ ജോയ്, സിനു ടി. ചെറിയാന്‍, ജി സുജിത്ത് കുമാര്‍ എന്നിവരാണ് പുതിയ പ്രൊജക്ട് രംഗത്തെത്തിച്ചിരിക്കുന്നത്.
നിലവിലുള്ള ന്യൂമാറ്റിക് ഡോറുമായി സമന്വയിപ്പിക്കുന്ന സാങ്കേതിക വിദ്യ ഡ്രൈവറിന് കേവലം ഒരു സ്വിച്ചിലൂടെ പ്രവര്‍ ത്തിപ്പിക്കാന്‍ കഴിയും. സ്വിച്ച് ഓപ്പറേറ്റ് ചെയ്യുന്നതിലൂടെ മൈക്രോ കണ്‍ട്രോള്‍ യൂണിറ്റ് ന്യൂമാറ്റിക് സിലിണ്ടറുകളുടെയും സോളിനോയിഡ് വാല്‍വിന്റെയും സഹായത്തോടെ വാഹനത്തിന്റെ ഡോര്‍ തുറക്കുകയും അഡീഷണലായി ഒരുക്കിയി രിക്കുന്ന ബ്രേക്കിംഗ് സംവിധാന ത്തിലൂടെ ബ്രേക്ക് പ്രവര്‍ത്തനം നടത്തുകയും ചെയ്യും.   ഡോര്‍ തുറന്നിരിക്കുന്ന അവസരത്തില്‍ ബ്രേക്കിംഗ് പ്രവര്‍ത്തിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഭയപ്പെടാതെ തന്നെ സ്‌റ്റോപ്പുകളില്‍ കയറിയിറങ്ങാന്‍ കഴിയമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ബ്രേക്കിംഗ് സംവിധാനം നിലവിലുള്ളതിനാല്‍ വാതില്‍ തുറന്നിട്ടിരിക്കുമ്പോള്‍ വാഹനം ചലിപ്പിക്കാനാകില്ല. യാത്രക്കാര്‍ ഫുട്‌ബോഡില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ക്ക് ഡോര്‍ അടയ്ക്കാന്‍ സാധിക്കുകയോ ബ്രേക്ക് റിലീസാവുകയോ ചെയ്യില്ലെന്നതും പ്രത്യേകതയാണ്. ഇതിനായി ഐആര്‍ സെന്‍സര്‍ ഫുട്‌ബോഡിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്.
സ്‌കൂള്‍, കോളജ് ബസുകളിലും ഈ സംവിധാനം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പതിനായിരം രൂപയോളം ചെലവില്‍ നിര്‍മിച്ച സംവിധാനം വാണിജ്യാടി സ്ഥാനത്തില്‍ 4500 രൂപയ്ക്ക് ഒരുക്കാന്‍ സാധിക്കുമെന്നും വിദ്യാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രമോദ് ജോര്‍ജ്, ഗൈഡ് ജിത്തു വര്‍ഗീസ് കുര്യന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ പ്രോജക്ട് തയാറാക്കിയത്.

You must be logged in to post a comment Login