ബാങ്കുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയേക്കും

online-bank

ന്യൂഡല്‍ഹി: ബാങ്കുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചു. സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ബാങ്ക് മേധാവികളുമായി ചര്‍ച്ച തുടങ്ങി. സര്‍ക്കാര്‍ സേവനങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കാനുള്ള നടപടികള്‍ വൈകാതെയുണ്ടാകും.

കറന്‍സിരഹിത സമ്പദ്വ്യവസ്ഥയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന് പ്രായോഗിക തടസ്സം സര്‍വീസ് ചാര്‍ജിന്റെ ഭാരം ഇടപാടുകാര്‍ വഹിക്കേണ്ടിവരുന്നതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നീക്കം. രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവനയായി സ്വീകരിക്കാവുന്ന ‘ഇലക്ടറല്‍ ബോണ്ടു’കള്‍ക്ക് സമയപരിധി നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

You must be logged in to post a comment Login