ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപയുണ്ടായാൽ പണികിട്ടും

f

ന്യൂ​ഡ​ല്‍​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​നു​ശേ​ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ 25 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ര്‍​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. പ​ണം നി​ക്ഷേ​പി​ച്ച​ശേ​ഷം നി​കു​തി അ​ട​യ്ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ 1.16 ല​ക്ഷം ആ​ളു​ക​ള്‍​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ള്ള​തെ​ന്ന് സി​ബി​ഡി​ടി ചെ​യ​ര്‍​മാ​ന്‍ സു​ശീ​ല്‍ ച​ന്ദ്ര അ​റി​യി​ച്ചു. 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ നി​കു​തി ഒ​ടു​ക്കി തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​കാ​ന്‍ സി​ബി​ഡി​ടി ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടാ​തെ, വ​ന്‍ നി​ക്ഷേ​പം ന​ട​ത്തി​യ​വ​രു​ടെ സാമ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

You must be logged in to post a comment Login