ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കും. ബെഫി, എഐബി ഇഎ എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. ബാങ്കുകളെ ലയിപ്പിക്കുന്ന നയവും ബാങ്കിംഗ് മേഖലയിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങളും ഒഴിവാക്കുക, വന്‍കിട കോര്‍പ്പറേറ്റ് ലോണുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സര്‍വീസ് ചാര്‍ജിന്റെയും പിഴയുടേയും പേരില്‍ ജനങ്ങളില്‍നിന്നു വന്‍ തുക ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

You must be logged in to post a comment Login