ബാങ്ക് ലയനം: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

sbi

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്തവരെ പിരിച്ചുവിടാന്‍ തുടങ്ങി. സ്റ്റേറ്റ് ബാങ്് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതോടെയാണ് അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെ സ്ഥിരം ജീവനക്കാരെ അംഗീകരിച്ചതിനുശേഷം താല്‍ക്കാലിക ജീവനക്കാരായിട്ടുള്ളവരെ പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയത്.

ഹൗസ് കീപ്പിങ്ങ് കം പ്യൂണ്‍ തസ്തികകളിലായി സംസ്ഥാനത്ത് മൊത്തം ആയിരത്തിലേറെ താല്‍ക്കാലിക ജീവനക്കാരാണുള്ളത്.ഇതില്‍ ബാങ്കുമായി തര്‍ക്കം നിലനില്‍ക്കുന്ന 900 ജീവനക്കാരെ നിലനിര്‍ത്തിയ ശേഷം ബാക്കി 250 പേരെയാണ് പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയത്. മിക്കവരും എട്ടുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുയാണ് .ഇവരില്‍ ഏറെയും സ്ത്രീകളാണ്.

ഇന്നലെ എറണാകുളം ബ്രോഡ് വെ ശാഖയിലെ ഒരു താല്‍ക്കാലിക ജീവനക്കാരിയെ പുറത്താക്കി. ഇതിനെതിരെ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുകയും പുറത്താക്കപ്പെട്ടവര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയും ചെയ്യുമെന്ന് ബാങ്ക് കോണ്‍ട്രാക്ച്വല്‍ ആന്റ് കോണ്‍ട്രാക്ട് എംപ്ലോയീസ് ഫെഡറേഷന്‍ അറിയിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പി.യു.കുഞ്ഞമ്പു നായര്‍, കെ.വി.ജോര്‍ജ്, എസ്.എസ് അനില്‍, കെ.രാധാകൃഷ്ണന്‍, ഇ.കെ.ഗോഗുല്‍ എന്നിവര്‍ പങ്കെടുത്തു.

You must be logged in to post a comment Login