ബാഡ്മിന്റണ്‍ ലേലം: അസംതൃപ്തിയോടെ താരങ്ങള്‍

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ലേലനടപടിക്കെതിരെ വീണ്ടും താരങ്ങള്‍ രംഗത്ത്. രൂപേഷ് കുമാറും, മലയാളിയായ സനേവ തോമസുമാണ് ലേലത്തില്‍ അടിസ്ഥാന വില വെട്ടിക്കുറച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.
അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്ത താരങ്ങള്‍ക്കുള്ള അടിസ്ഥാന വില 15,000 ഡോളറാണെന്നാണ് തങ്ങളെ അറിയിച്ചിരുന്നതെന്നും അടിസ്ഥാന വില വെട്ടിക്കുറച്ചത് തങ്ങളറിഞ്ഞില്ലെന്നും രൂപേഷ് കുമാര്‍ പറഞ്ഞു.

Badminton1

അധികൃതരുടെ ഈ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സനേവ തോമസും അഭിപ്രായപ്പെട്ടു. ഇരുവരുടേയും അടിസ്ഥാന വില 15,000 ഡോളറില്‍ നിന്നും 5000 ഡോളറാക്കി പുനര്‍നിര്‍ണ്ണയിച്ചിരുന്നു.അടിസ്ഥാന വില വെട്ടിചുരുക്കിയതിനെതിരെ ജ്വാലാ ഗുട്ടയും,അശ്വിനി പൊന്നപ്പയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

You must be logged in to post a comment Login