ബാബുവിനും മാണിക്കും എതിരെ ആം ആദ്മി പ്രചാരണം നടത്തും

പ്രചാരണങ്ങളുടെ ഭാഗമായി 25ന് വൈകിട്ട് 3.30ന് തൃപ്പൂണിത്തറ ചക്കംകുളങ്ങര പൂര്‍ണശ്രീ ഹാളില്‍ ബാബുവിനെതിരെ ആം ആദ്മി തൃപ്പണിത്തുറ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. സംസ്ഥാന കണ്‍വനീര്‍ സി.ആര്‍.നീലകണ്ഠന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയും.

കെ.എം. മാണി, കെ. ബാബു
കെ.എം. മാണി, കെ. ബാബു

കൊച്ചി: കേരളത്തിലെ അഴിമതിക്കാരായ നിയമസഭാ സ്ഥാനാര്‍ഥികള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഴിമതി നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി (പുതുപ്പള്ളി), മന്ത്രിമാരായ കെ.എം മാണി (പാലാ), കെ ബാബു(തൃപ്പൂണിത്തുറ), അനൂപ് ജേക്കബ് (പിറവം) പൊതു ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയ അടൂര്‍ പ്രകാശ് (കോന്നി), വി കെ ഇബ്രാഹിംകുഞ്ഞ് (കളമശ്ശേരി), ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട)എന്നിവര്‍ക്കുമെതിരെ അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെത്തി പ്രചാരണം നടത്താനാണ് പദ്ധതി.

കൂടാതെ ഇടതുപക്ഷ മുന്നണിയിലെ പിണറായി വിജയനും(ധര്‍മ്മടം), ഇ പി ജയരാജനു(മട്ടന്നൂര്‍)മെതിരെ പ്രചാരണം നടത്തും. മാത്രമല്ല, വര്‍ഗീയ ധ്രുവീകരണത്തിലൂടെ സീറ്റ് പിടിക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്കെതിരെയും പ്രചാരണം നടത്തും. ബി ജെ പി വിജയപ്രതീക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഓ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് പ്രചാരണം നടത്തുന്നത്. ഇവിടങ്ങളില്‍ ബി ജെ പിക്ക് വിജയ സാധ്യതയുള്ളതുകൊണ്ടല്ല, അവിടെ രണ്ടാം സ്ഥാനത്ത് പോലും എത്താതിരിക്കാനാണ് ബിജെപിക്കെതിരെ രംഗത്തിറങ്ങുന്നതെന്ന് പറഞ്ഞു. കേരളത്തില്‍ ഏറ്റവുമധികം അഴിമതി ആരോപണങ്ങള്‍ നേരിട്ട ഒരു സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. അഴിമതിക്കാരായവര്‍ നിയമസഭയിലെത്തിയാല്‍ ഇവര്‍ എല്ലാത്തിനും അതീതരാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യും.

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ തുടരാന്‍ പോകുന്നതും ഏറെക്കുറെ യു ഡി എഫിന്റെ നിലപാടായിരിക്കും. എച്ച് എം ടി, ചക്കിട്ടപ്പാറ തുടങ്ങിയ ഭൂമിയിടപാടുകളെല്ലാം അവരുടെ ഭരണകാലത്തായിരുന്നു. എല്‍ ഡി എഫിലെ രാഷ്്ട്രീയ കച്ചവടത്തിന് സൂത്രധാരനായതിനാലാണ് പിണറായിക്കും, ജയരാജനുമെതിരെ പ്രചാരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രചാരണങ്ങളുടെ ഭാഗമായി 25ന് വൈകിട്ട് 3.30ന് തൃപ്പൂണിത്തറ ചക്കംകുളങ്ങര പൂര്‍ണശ്രീ ഹാളില്‍ ബാബുവിനെതിരെ ആം ആദ്മി തൃപ്പണിത്തുറ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. സംസ്ഥാന കണ്‍വനീര്‍ സി.ആര്‍.നീലകണ്ഠന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയും. ജില്ലാ കണ്‍വനീര്‍ ഷക്കീര്‍ അലി അധ്യക്ഷ വഹിക്കും. ഈശ്വര്‍ജി, അരുണ്‍ ജോസഫ്, അഡ്വ.അബ്ദുള്ള, ഷാജഹാന്‍,കെ.ഇ.അലിയാര്‍,ഷഹീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തെരുവുനാടകങ്ങള്‍. ഫ്‌ളെക്‌സുകള്‍, വീടുകള്‍ കയറിയിറങ്ങി പ്രചാരണം എന്നിവയുണ്ടാകും.

അഴിമതിക്കെതിരെ കേരളത്തില്‍ പഞ്ചായത്ത് തലം മുതല്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഷാഡോ കാബിനറ്റ് ആരംഭിക്കും.അതത് വകുപ്പുകളുടെ തീരുമാനം സുത്യാരമായ രീതിയില്‍ ഈ ക്യാബിനറ്റ് ചര്‍ച്ച ചെയും.

You must be logged in to post a comment Login