ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനരാവിഷ്‌കരിച്ചു

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചും ചേര്‍ന്ന് പുനരാവിഷ്‌കരിച്ചു. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. അപകട സമയത്ത് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് വീണ്ടും അപകടം പുനരാവിഷ്‌കരിച്ചു.

അപകട സ്ഥലത്ത് ഇന്നോവ വാഹനമോടിച്ചായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പരിശോധന. വാഹനത്തിലെ സീറ്റ് ബെല്‍റ്റുകള്‍ ഫോറസിക് പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിനിടെ, അപകട സമയത്ത് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. മുന്‍വശത്ത് ഇടത് സീറ്റിലിരുന്നയാള്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 25 നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.

You must be logged in to post a comment Login