ബാല്യകാലസഖിയില്‍ നായിക ഇഷാ തല്‍വാര്‍

മമ്മൂട്ടിചിത്രം ബാല്യകാല സഖിയില്‍ ഇഷാ തല്‍വാര്‍ നായികയാകുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി സിനിമയാകുമ്പോള്‍ സുഹറയായിട്ടാണ് ഇഷ അഭിനയിക്കുക. മമ്മൂട്ടി വീണ്ടും ബഷീര്‍ കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രമോദ് പയ്യന്നൂരാണ്. മജീദിന്റെ മാത്രമല്ല മജീദിന്റെ പിതാവിന്റെയും വേഷത്തില്‍ മമ്മൂട്ടി ചിത്രത്തിലുണ്ടാകും.mammootty and isha

മജീദിനെയും സുഹ്‌റയെയും കൂടാതെ, ബഷീറിന്റെ മറ്റു കൃതികളിലെ കഥാപാത്രങ്ങളായ ആനവാരി രാമന്‍ നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശ് തോമ, സൈനബ എന്നിവരും ചിത്രത്തിലുണ്ടാകും. മമ്മൂട്ടിക്ക് പുറമേ ബിജു മേനോന്‍, കെപിഎസി ലളിത, ശശി കലിംഗ, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകും.

ഇതിനു മുമ്പും ബാല്യകാലസഖി സിനിമയായി പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്  1967ല്‍. പ്രേംനസീറായിരുന്നു അന്ന് മജീദിനെ അവതരിപ്പിച്ചത്. സുഹറയുടെ വേഷത്തിലെത്തിയത് ഷീലയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് ശശികുമാറായിരുന്നു.

You must be logged in to post a comment Login