ബാഴ്‌സയുടെ വിഖ്യാത ഗോള്‍ കീപ്പര്‍ റാമില്ലറ്റസ് അന്തരിച്ചു

മാഡ്രിഡ്: ബാഴ്‌സലോണയുടെ വിഖ്യാത ഗോള്‍ കീപ്പര്‍ ആന്റോണി റാമില്ലറ്റസ് അന്തരിച്ചു. ഇതുവരെ ലോകം കണ്ട മികച്ച ഗോള്‍ കീപ്പര്‍ എന്നു വാഴ്ത്തപ്പെടുന്ന റഷ്യയുടെ യാഷിനു തുല്യനായിട്ടാണ് റാമില്ലറ്റസും പരിഗണിക്കപ്പെട്ടിരുന്നത്. 1946 മുതല്‍ 62 വരെ അദ്ദേഹം ബാഴ്‌സയുടെ ഗോള്‍ കീപ്പറായിരുന്നു റാമില്ലറ്റസ് . സ്‌പെയിനിനു വേണ്ടി ലോകകപ്പ് ഉള്‍പ്പെടെ 35 തവണ കളിച്ചിട്ടുണ്ട്.

Antoni_Ramallets1

മരിക്കുമ്പോള്‍ റാമില്ലറ്റസിന് 89 വയസായിരുന്നു. ഭയമില്ലായ്മയാണ് റാമില്ലറ്റസിന്റെ വലിയ പ്രത്യേകത. പ്രതിരോധത്തെ വകഞ്ഞ് ഒറ്റയ്ക്ക് പന്തുമായി പാഞ്ഞുവരുന്ന സ്‌െ്രെടക്കര്‍മാരെ അദ്ദേഹം നേരിടുന്ന രീതിയാണ് ഇതിനുദാഹരണം. 1947ല്‍ ഇരുപത്തിമൂന്നാം വയസിലാണ് റാമില്ലറ്റസ് ബാഴ്‌സയില്‍ ചേരുന്നത്. അതിനു മുമ്പ് മല്ലോര്‍ക്ക, ഫെര്‍മാണ്ടോ, വല്ലാഡോയില്‍ഡ് എന്നീ ക്ലബ്ബുകള്‍ക്കും കളിച്ചു. 1950 മുതല്‍ 11 വര്‍ഷക്കാലം സ്‌പെയിനിന്റെ ഗോള്‍കീപ്പറായിരുന്നിട്ടുണ്ട്. 35 തവണ ദേശീയ ജെഴ്‌സയണിഞ്ഞു. ഏഴുതവണ കാറ്റലേണിയയ്ക്കു വേണ്ടിയും കളിച്ചു. ബാഴ്‌സയ്ക്കു വേണ്ടി 473 മല്‍സരങ്ങള്‍ കളിച്ചു.
ആറുലാലിഗാ കിരീടങ്ങളിലും അഞ്ചു സ്പാനിഷ് കപ്പു വിജയങ്ങളിലും പങ്കാളിയായിട്ടുണ്ട്. ലാലിഗയിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള സമോറാ ട്രോഫി അഞ്ചു തവണ നേടി. കളിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വല്ലാഡോയില്‍ഡ്, മല്ലോര്‍ക്ക എന്നീ സ്പാനിഷ് ടീമുകളുടെ പരിശീലകനുമായിരുന്നു.

 

 

You must be logged in to post a comment Login