ബാഴ്‌സയോട് മധുരപ്രതികാരം വീട്ടി റയല്‍ താരം അസന്‍സിയോ

 

ബാഴ്‌സലോണ : ബാഴ്‌സലോണ ജഴ്‌സി അണിയാന്‍ കൊതിച്ച ഒരു പതിനെട്ടുകാരനെ തുക കൂടിപോയെന്ന പേര് പറഞ്ഞ് പണ്ട് ബാഴ്‌സലോണ മടക്കി അയച്ചിരുന്നു. ആ കൗമാരക്കാരനാണ് ഇന്ന് സ്പാനിഷ് കിംഗ് കപ്പില്‍ ബാഴ്‌സയുടെ മോഹങ്ങളെ രണ്ട് തവണ ഉടച്ചത്. അന്ന് 4.5 മില്യണ്‍ യൂറോയാണ് അസന്‍സിയോക്കായി അദ്ദേഹത്തിന്റെ ക്ലബ് മല്ലോര്‍ക്ക ആവശ്യപ്പെട്ടത്. എന്നാല്‍ ബാഴ്‌സലോണ അത് തള്ളികളയുകയായിരുന്നു. അവസരം മുതലാക്കി റയല്‍ മാഡ്രിഡ് 3.9 മില്യണ്‍ യൂറോയ്ക്ക് അസന്‍സിയോയെ സ്വന്തം തട്ടകത്തിലെത്തിക്കുകയും ചെയ്തു.

സ്പാനിഷ് ഏകജന്‍ ഹൊറാസിയോ ഗജ്ജിയോളിയാണ് അസാന്‍സിയോക്ക് അന്ന് നേരിട്ട അപമാനം ഇപ്പോള്‍ വെളിപ്പെടുത്തിയത്. ആ സീസണില്‍ ഇരുപതോളം മത്സരങ്ങളില്‍ റയലിനായി കളിച്ച അസന്‍സിയോയെ മല്ലോര്‍ക്കയ്ക്ക് തന്നെ അടുത്ത വര്‍ഷം ലോണ്‍ വ്യവസ്ഥയില്‍ റയല്‍ കൈമാറുകയായിരുന്നു. അവിടെ നിന്ന് എസ്പാനിയോളിലും ഈ 21കാരനെത്തി.

Real Madrid (68) are 6 matches away from equaling Pelé’s Santos’ world record of scoring in 74 consecutive matches! [marca]

പിന്നീട് ഇപ്പോള്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിലാണ് അസന്‍സിയോക്ക് റയല്‍ ജഴ്‌സി അണിയാന്‍ അവസരം ലഭിച്ചത്. ഈ അവസരം ശരിക്കും മുതലാക്കിയ താരം രണ്ട് മത്സരത്തിലും ബാഴ്‌സയ്‌ക്കെതിരെ ഗോള്‍ നേടുകയായിരുന്നു.

ഇതില്‍ രണ്ടാം പാദ മത്സരത്തില്‍ അസന്‍സിയോ നേടിയ ഗോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് അസന്‍സിയോ തൊടുത്ത കനത്ത ഷോട്ട് ബാഴ്‌സ ഗോളി ടെര്‍ സ്റ്റേഗനെ മറികടക്കുകയായിരുന്നു.

മത്സര ശേഷം അസന്‍സിയോയെ കുറിച്ച് സിദാന്‍ ഇങ്ങനെ പ്രതികരിച്ചു. അസന്‍സിയോയുടെ പ്രകടനം എന്നെ സംബന്ധിച്ച് ഒരിക്കലും സര്‍പ്രൈസല്ല, കഴിഞ്ഞ മൂന്ന് വര്‍ഷമായി അവനെ എനിക്കറിയാം. വലിയ ടീമുകള്‍ക്കെതിരെ കഴിവൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ കെല്‍പുളള താരമാണ് അവന്‍. ഉയര്‍ച്ചയുടെ പടവുകളിലുമാണവന്‍’