ബിഎംഡബ്ലു വിനോട് മത്സരിക്കാന്‍ ജിഎല്‍ഇ 450 എഎംജി കൂപ്പെയുമായി ബെന്‍സ്

ഈ വര്‍ഷം 12 മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

benz gle 450

കൊച്ചി: പുതുവര്‍ഷത്തില്‍ ബെന്‍സ് ഇറക്കിയത് അല്‍പ്പം വില കൂടിയ കാറാണ്. 86.4 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ 450 എഎംജി കൂപ്പെ. ഇന്ത്യയില്‍ ഇതിന് മുഖ്യ എതിരാളി ബിഎംഡബ്‌ള്യു എക്‌സ് 6 ആണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് കൂപ്പെക്കുളളത്.

21 ഇഞ്ച് എഎംജി വീലുകള്‍, ലെതര്‍ ഇന്റീരിയര്‍, മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, 360 ഡിഗ്രി കാമറ സിസ്റ്റം, പാര്‍ക്കിംഗ് എയ്ഡുകള്‍, പനോരമിക് സണ്‍ റൂഫ്, 5 െ്രെഡവിംഗ് മോഡുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയാണ് കൂപ്പെയുടെ മറ്റ് പ്രത്യേകതകള്‍. കഴിഞ്ഞ വര്‍ഷം മെഴ്‌സിഡസ് ബെന്‍സിന്റെ 15 മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്.

ഈ വര്‍ഷം 12 മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

You must be logged in to post a comment Login