ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കൈകോര്‍ക്കുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ

bsnl-mtnl

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിഫോണ്‍ കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും(എംടിഎന്‍എല്‍) ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലകളില്‍ സൗജന്യ വൈഫൈ സംവിധാനം കൊണ്ടു വരുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു. ടൂറിസം മേഖലയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. ഇതുവഴി ഇന്ത്യയിലെ പ്രധാനപ്പെട്ട 100 വിനോദ സഞ്ചാര മേഖലയിലായിരിക്കും സൗജന്യ വൈഫൈ ലഭിക്കുന്നത്.

ആറുമാസത്തിനകം സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എംടിഎന്‍എല്‍ സേവനം പ്രധാനമായും മെട്രോ നഗരങ്ങളിലാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മെട്രോ നഗരങ്ങളായ ഡല്‍ഹിയിലും, മുംബൈയിലും ഒഴികെ മറ്റു വിനോദ സഞ്ചാര മേഖലകളില്‍ ബിഎസ്എന്‍എല്‍ ആയിരിക്കും സേവനം ലഭ്യമാക്കുക.

കഴിഞ്ഞ 7 വര്‍ഷമായി വിനോദ സഞ്ചാര വകുപ്പുമായി ചേര്‍ന്ന് ബിഎസ്എന്‍എല്ലും എംടിഎന്‍എലും ഇത്തരത്തിലുള്ള സേവനം 30തോളം സ്ഥലങ്ങളില്‍ ലഭ്യമാക്കിയിരുന്നു. അതിനു ചുവടുപിടിച്ചാണ് ഇപ്പോള്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം. പുതിയ പദ്ധതി പ്രകാരം 30ല്‍ നിന്ന് 100 ആയി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തുകയാണ് ചെയ്യുക.

ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രം, ബീഹാറിലെ ബോധ് ഗയ, ഫേത്തപ്പൂര്‍ സിക്കി, താജ് മഹാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ സൗജന്യ വൈഫൈ സംവിധാനം നിലവില്‍ ഉള്ളത്. ഇന്ത്യയിലെ ടൂറിസം മേഖയിലെ വളര്‍ച്ചയ്ക്ക് ഇത് ഒരു മുതല്‍ക്കൂട്ട് ആകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

You must be logged in to post a comment Login