ബിക്രം സിങ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പാക് സൈന്യം ആക്രമണം നടത്തിയ കശ്മീരിലെ പൂഞ്ച് മേഖല കരസേനാ മേധാവി ജനറല്‍ വിക്രംസിംഗ് ഇന്ന് സന്ദര്‍ശിക്കും. വെടിവെയ്പ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തും.

gen-bikram

വെടിവെപ്പു നടന്ന പൂഞ്ച് മേഖലയിലെത്തി കരസേനാ മേധാവി സ്ഥിതിഗതികള്‍ വിലയിരുത്തും. രജൂരിയിലെ സൈനിക കേന്ദ്രങ്ങളില്‍ ജനറല്‍ ബിക്രം സിങ് സന്ദര്‍ശനം നടത്തുന്നുണ്ട്. ജമ്മു കശ്മീര്‍ മുഖ്യ മന്ത്രി ഉമര്‍ അബ്ദുല്ല, ഗവര്‍ണര്‍ എന്‍.എന്‍ വോറ എന്നിവരുമായും ബിക്രം സിങ് ചര്‍ച്ച നടത്തും.പ്രതിരോധമന്ത്രി എകെ ആന്റണി ഇന്നലെ കരസേനാ മേധാവിയെ വിളിച്ച് വിശദാംശങ്ങള്‍ തേടിയിരുന്നു. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങല്‍ക്ക് വേണ്ട സഹായങ്ങല്‍ ഉറപ്പുവരുത്തണമെന്ന് ആന്റണി നിര്‍ദ്ദേശം നല്‍കി.

 

 

You must be logged in to post a comment Login