ബിജുവിന്റെ സത്യസന്ധതയാണ് എനിക്കിഷ്ടം; ഞങ്ങള്‍ക്കിടയില്‍ അഭിപ്രായപ്രകടനത്തിനപ്പുറത്ത് ഉപദേശങ്ങളുടെ ആവശ്യമില്ല: സംയുക്ത പറയുന്നു

Image result for samyuktha varma

പതിനഞ്ചു വര്‍ഷമായി ബിജുവിന്റെ ജീവിതത്തില്‍ സംയുക്ത വര്‍മ എത്തിയിട്ട്. ബിജുവിന്റെ സത്യസന്ധതയാണ് തനിക്കിഷ്ടമെന്ന് സംയുക്ത പറയുന്നു.

ഞാന്‍ വളരെ ക്രിട്ടിക്കലായി ബിജുവിന്റെ സിനിമകളെ കാണാന്‍ ശ്രമിക്കാറുണ്ട്. തെറ്റു ചൂണ്ടിക്കാട്ടാറുമുണ്ട്. അദ്ദേഹത്തിലെ നടന് അടുത്ത കാലത്തു വലിയ വളര്‍ച്ച സംഭവിച്ചിട്ടുണ്ട് എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. അത് ഒരു സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലല്ല. കഥാപാത്രത്തെ തുടക്കം മുതല്‍ ഒടുക്കംവരെ പിഴവൊന്നും കൂടാതെ കൊണ്ടുപോകാന്‍ നല്ല നടനേ കഴിയൂ. അക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുന്നുണ്ട് എന്നാണ് അഭിപ്രായം. സിനിമയോടും ജീവിതത്തോടും അദ്ദേഹം സത്യസന്ധത പുലര്‍ത്തുന്നുണ്ട്. അതാണു ഞാന്‍ ഇഷ്ടപ്പെടുന്നത്. സംയുക്ത പറയുന്നു.

Image result for samyuktha varma

സ്‌നേഹവും പരസ്പര വിശ്വാസവുമുള്ള ഏതൊരു ഭാര്യയ്ക്കും ഭര്‍ത്താവിനും അറിയാവുന്ന കാര്യം തന്നെയാണ്. പിന്നെ ഞങ്ങള്‍ പരസ്പരം പ്രകോപിപ്പിക്കാറില്ല. 2002 നവംബര്‍ 21ന് ആയിരുന്നു വിവാഹം. തീയതി മറന്നു പോയതിന്റെ പേരില്‍ പരിഭവിക്കാനോ പ്രതികരിക്കാനോ മല്‍സരിക്കാറില്ല. അങ്ങനെ മനസിലാക്കി മുന്നോട്ടുപോകുന്നതിലെ സുഖം ഞാന്‍ ആസ്വദിക്കുന്നു. സിനിമയെക്കുറിച്ച് എന്നെക്കാള്‍ എത്രയോ ബിജുവിന് അറിയാം. അക്കാര്യത്തില്‍ അഭിപ്രായപ്രകടനത്തിനപ്പുറത്ത് ഉപദേശങ്ങളുടെ ആവശ്യമില്ല. എല്ലാക്കാര്യത്തിലും ഈ യോജിപ്പ് ഞങ്ങള്‍ക്കിടയിലുണ്ട് എന്നുതന്നെയാണു തോന്നിയിട്ടുള്ളത്.

Image result for samyuktha varma

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണു ഞാനും ബിജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നെ, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ ഈ സിനിമകളൊക്കെയും എനിക്കു കൂടുതല്‍ പ്രിയപ്പെട്ടതാണ്. ആ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇപ്പോഴും ഇഷ്ടത്തോടെയാണു കാണുന്നത്. സംയുക്ത പറയുന്നു.

You must be logged in to post a comment Login