ബിജെപിയിലും താരപ്രഭ; രാജസേനനും കൊല്ലം തുളസിയും സ്ഥാനാര്‍ഥികള്‍

kollamthulasio
തിരുവനന്തപുരം: നടനും സംവിധാനയകനുമായ രാജസേനനും കൊല്ലം തുളസിയും ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കും. രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയില്‍ നിന്നും ജനവിധി തേടും.

കരമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍നിന്നാണ് ഇരുവരും മല്‍സരിക്കുന്നത്. അതേസമയം മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കണമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനുവേണ്ടി ജഗദീഷും സിദ്ധിഖും, ഇടതുമുന്നണി സ്ഥാനാര്‍ഥികളായി മുകേഷും അശോകനും എത്തിയേക്കുമെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് താരങ്ങളെ രംഗത്തിറക്കാന്‍ ബിജെപിയും ഒരുങ്ങുന്നത്.

You must be logged in to post a comment Login