ബിജെപിയില്‍ തര്‍ക്കം ; വി.മുരളീധരന്‍ ഏകാധിപതിയെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപി നേതൃത്വത്തില്‍ തര്‍ക്കങ്ങളും പടലപിണക്കങ്ങളും രൂക്ഷമാകുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കേരളത്തില്‍ നേതൃമാറ്റം പാര്‍ട്ടി ആലോചിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
shobha-surendran
ഏകാധിപതിയെപ്പോലെയാണ് മുരളീധരന്റെ പെരുമാറ്റം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കുകയോ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നിവ ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് കത്തില്‍ ശോഭ ഉന്നയിച്ചിട്ടുള്ളത്. ബിജെപി വിട്ട് നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി എന്നിവര്‍ക്ക് ശോഭ കത്ത് അയച്ചത്.

രണ്ടായിരത്തിലധികം പ്രവര്‍ത്തകരാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോയത്. ഇത് മുരളീധരന്റെ കഴിവ്‌കേടാണ് കാണിക്കുന്നത്. പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് സ്വന്തം കോര്‍പ്പറേറ്റീവ് സൊസൈറ്റിക്ക് മുരളീധരന്‍ പണം സമാഹരിക്കുന്നതായും ശോഭാ ആരോപണമുന്നയിച്ചു.

You must be logged in to post a comment Login