ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടാല്‍ തൃപ്തി മടങ്ങുമെന്ന് കടകംപള്ളി; സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് പ്രാകൃതമായ പ്രതിഷേധം

നിലയ്ക്കല്‍: തൃപ്തി ദേശായിയെ തടഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് പ്രാകൃതമായ പ്രതിഷേധമാണെന്ന് മന്ത്രി പറഞ്ഞു. തൃപ്തി ദേശായി വന്നത് കോടതി വിധിയുടെ ബലത്തിലാണ്. ബിജെപിയുടെ രാഷ്ട്രീയ നാടകമാണ് ഇത്. ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടാല്‍ തൃപ്തി മടങ്ങുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

You must be logged in to post a comment Login