ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്; ചെങ്ങന്നൂര്‍ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ചെങ്ങന്നൂര്‍: ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരുമെന്ന് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

പരാതികള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്ന് തുഷാര്‍ വ്യക്തമാക്കി. നേതൃത്വത്തിന്റെ മറുപചടി ഒരാഴ്ചയ്ക്കകം പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂരിലെ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നു . ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ലെന്നും എംപി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തക്കെതിരെ പരാതി നല്‍കും. രാജ്യസഭാ സീറ്റ് താനോ പാര്‍ട്ടിയോ ആവശ്യപ്പെട്ടിട്ടില്ല. ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

You must be logged in to post a comment Login