ബിജെപി-ആര്‍എസ്എസ് ആക്രമണങ്ങള്‍ കൊണ്ട് സിപിഐഎമ്മിനെ പേടിപ്പിക്കാനാകില്ലെന്ന് സീതാറാം യെച്ചൂരി

ജെയ്ഷയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് സീതാറാം യെച്ചൂരി. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ഏജന്‍സികളാക്കാതെയുള്ള അന്വേഷണം നടത്തണം. ജെയ്ഷ ,വ്യാപം തുടങ്ങിയ അഴിമതിക്കേസുകള്‍ അന്വേഷിക്കണം.

കേരളത്തില്‍ ബിജെപി നടത്തിയ ജനരക്ഷാ മാര്‍ച്ച് പരാജയം ബിജെപി -ആര്‍എസ്എസ് ആക്രമണങ്ങള്‍ കൊണ്ട് സിപിഐഎമ്മിനെ പേടിപ്പിക്കാനാകില്ല. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് നാളെ സിപിഎം മാര്‍ച്ച് നടത്തും. നോട്ട് നിരോധനം ജിഎസ്ടി എന്നിവ സേവന മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login