ബിജെപി ദേശീയ കൗണ്‍സിലില്‍ മഞ്ജുവിന്റെ നൃത്തം

manju-warier

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രശസ്ത ചലച്ചിത്രതാരം മഞ്ജുവാര്യര്‍ നൃത്തം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ,ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.24ന് വൈകിട്ട് നാലിനാണ് മഞ്ജുവിന്റെ നൃത്തം .
രാമായണത്തെ ആസ്പദമാക്കി 40 മിനിട്ട് ദൈര്‍ഗ്യമുള്ള ശാസ്ത്രീയ നൃത്തമാണ് ചടങ്ങില്‍ താരം അവതരിപ്പിക്കുന്നത്. അതേസമയം നൃത്തം അവതരിപ്പിക്കുന്നു എന്നല്ലാതെ പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി.നേരത്തെ മഞ്ജുവാര്യര്‍ ബിജെപിയില്‍ ചേരുന്നു എന്ന് അഭ്യഹങ്ങളുണ്ടായിരുന്നു. ഇക്കാര്യം താരം എതിര്‍ക്കുകയായിരുന്നു.

You must be logged in to post a comment Login