ബിജെപി വേദിയില്‍ പി സി ജോര്‍ജ്;വിമര്‍ശനവുമായി നേതാക്കള്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ബിജെപി വേദിയില്‍. ബിജെപി കോട്ടയത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം   ഫ്‌ലാഗ് ഓഫ് ചെയ്യാനാണ് ചീഫ് വിപ്പ് എത്തിയത്. ഇതിന് ശേഷം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം വേദി പങ്കിട്ടു.
georgep c
അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ബി ജെപി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റണ്‍ ഫോര്‍ യൂണിറ്റി എന്നപേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി മുന്‍കൈയ്യെടുത്താണ് പ്രതിമ സ്ഥാപിക്കുന്നത്. വേദിയില്‍ മോഡിയുടെ ചിത്രം പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ട് പി സി ജോര്‍ജ് ഉയര്‍ത്തി കാട്ടി. പി സി ജോര്‍ജ്ജിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

You must be logged in to post a comment Login