ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക വൈകിട്ട്: തൃശൂരില്‍ മല്‍സരിക്കാന്‍ തുഷാറിന് മേല്‍ സമ്മര്‍ദ്ദം; കെ.സുരേന്ദ്രന്റെ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു

 

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക വൈകിട്ട് പ്രഖ്യാപിക്കും. പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം പരിഹരിക്കാന്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തും.

തൃശൂരില്‍ മല്‍സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ബി.ജെ.പി ദേശീയനേതൃത്വം നിര്‍ബന്ധിക്കും. സീറ്റുകള്‍ വച്ചുമാറുന്ന കാര്യവും ബി.ഡി.ജെ.എസുമായി ചര്‍ച്ച നടത്തും. പത്തനംതിട്ടയും തൃശൂരും നഷ്ടമായ കെ.സുരേന്ദ്രന് ഏത് സീറ്റു നല്‍കുമെന്നതാണ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി തുടരുന്നത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ മല്‍സരിക്കാനിടയില്ല.

You must be logged in to post a comment Login