ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ

ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ

മലപ്പുറം: ബിഡിജെഎസുമായുള്ള സഹകരണ സാധ്യത സംബന്ധിച്ച്‌ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കാനം വ്യക്തമാക്കി. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് ഇടത് മുന്നണിയോടടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് വിഷയത്തില്‍ കാനം നിലപാടറിയിച്ചത്. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നത്തിയിരുന്നു.

നേരത്തെ, ബിഡിജെഎസിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐയും ബിഡിജെഎസിന് അനകൂല നിലപാട് സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

You must be logged in to post a comment Login