ബിഡിജെഎസുമായി തര്‍ക്കങ്ങളില്ലെന്ന് ശ്രീധരന്‍ പിള്ള; മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്; വയനാട് വച്ചുമാറാമെന്ന് തുഷാര്‍

 

തിരുവനന്തപുരം: ബിഡിജെഎസുമായി തര്‍ക്കങ്ങളില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. അതേസമയം, ബിഡിജെഎസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നു.

ആലത്തൂര്‍, ഇടുക്കി, മാവേലിക്കര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രാവിലെ പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്നാല്‍ വയനാട്, തൃശൂര്‍ സീറ്റുകളുടെ കാര്യത്തില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ല. രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തിയാൽ ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് ദേശീയ നേതാവിനെ രംഗത്തിറക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ തൃശൂരും വയനാടും ഒഴിച്ചിട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ബിഡിജെഎസിന്‍റെ നീക്കം. രാഹുൽ മത്സരത്തിനെത്തിയാൽ തുഷാര്‍ വെള്ളാപ്പള്ളി തന്നെ വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യമാണ് ബിഡിജെഎസിൽ ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിജെപിയും ബിഡിജെഎസുമായി നിലവിൽ തര്‍ക്കങ്ങളില്ലെന്ന പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

You must be logged in to post a comment Login