ബിഡിജെഎസ്സിന്റെ ചിഹ്നം കുടം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തില്‍ അഞ്ച് സീറ്റുകളില്‍ മത്സരിക്കുന്ന ബിഡിജെഎസ്സിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. കുടം ചിഹ്നത്തിലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ച് സീറ്റുകളിലും മത്സരിക്കാനാണ് ധാരണ. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.

You must be logged in to post a comment Login