ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വയനാട്ടിലും തൃശൂരിലും പിന്നീട് പ്രഖ്യാപിക്കും; മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍

 

ചേര്‍ത്തല: ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കി ബിജു കൃഷ്ണന്‍, ആലത്തൂരില്‍ ടി.വി ബാബു മത്സരിക്കും. തൃശൂരും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

അതേസമയം മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരില്‍ താന്‍ മത്സരിച്ചാല്‍ തോല്‍ക്കില്ല. തോല്‍വി പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തുഷാര്‍ പറഞ്ഞു.

മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ല. ബിജെപിയുമായി വയനാട് വെച്ചുമാറാന്‍ തയ്യാറാണെന്ന് തുഷാര്‍ പറഞ്ഞു.

You must be logged in to post a comment Login