ബിഡിജെസ്, ബിജെപി തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; ബിഡിജെസ് എന്‍ഡിഎയില്‍ തുടരും; അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച്ച നടത്തി

ഡെല്‍ഹി: മൂന്നാഴ്ച്ചയ്ക്കകം ബിഡിജെഎസ്സിന്റെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അമിത് ഷാ അറിയിച്ചു. തുഷാര്‍ വെള്ളാപ്പള്ളി അമിതാഷായുമായി കൂടിക്കാഴ്ച്ച നടത്തി. അമിത് ഷായുടെ ക്ഷണപ്രകാരമാണ് തുഷാര്‍ വെള്ളാപ്പള്ളി ഡെല്‍ഹിയില്‍ എത്തിയത്.

ബിഡിജെസ് എന്‍ഡിഎയില്‍ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. വേങ്ങര തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

You must be logged in to post a comment Login